ഹിന്ദുത്വവല്‍ക്കരണം ജനാധിപത്യത്തിന് ഭീഷണി: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: ബിജെപി അധികാരത്തില്‍ വന്ന ശേഷം രാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങളത്രയും ഹൈന്ദവവല്‍ക്കരണ ഭീഷണിയിലാണെന്ന് ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ അഹ്മദ് ബേഗ് നദ്‌വി പറഞ്ഞു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ നിര്‍വാഹകസമിതി യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയാണ് ഹിന്ദുത്വവാദികള്‍ക്കു മുന്നിലെ വലിയ തടസ്സം. ഏതുവിധേനയും അതിനെ തകര്‍ത്ത് ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ സജീവമായിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇതിന് ഒത്താശ ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതേതര പാര്‍ട്ടികളും സംവിധാനങ്ങളും ഇതിനെതിരേ ജാഗ്രതപാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നും നാളെയും ഇവിടെ നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായാണ് ദേശീയ നിര്‍വാഹകസമിതി യോഗം ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ അഹ്മദ് ബേഗ് നദ്‌വി അധ്യക്ഷത വഹിച്ചു. ഇമാംസ് കൗണ്‍സില്‍ ദേശീയ നേതാക്കളായ അഷ്‌റഫ് ബാഖവി കരമന, ഖാലിദ് റഷാദി, ഉസ്മാന്‍ ബേഗ് റഷാദി, ഫൈസല്‍ മൗലവി, അബ്ദുല്‍ ഗഫൂര്‍ മമ്പഈ പങ്കെടുത്തു.

RELATED STORIES

Share it
Top