ഹിന്ദുത്വത്തിന്‍റെ ശത്രുക്കള്‍ ഉന്‍മൂലനം ചെയ്യപ്പെടും;രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കും:വിഎച്ച്പിന്യൂഡല്‍ഹി:ഹിന്ദുത്വത്തിന്‍റെ ശത്രുക്കള്‍ ഉന്‍മൂലനം ചെയ്യപ്പെടുമെന്നും രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും വിശ്വഹിന്ദ് പരിഷത്ത് അധ്യക്ഷന്‍ വിഷ്ണു സദാശിവ് കൊക്ജി.ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു കൊക്ജിയുടെ പരാമര്‍ശം. ഹിന്ദു സംസ്കാരത്തിനും സംഘടനകള്‍ക്കും കൂടുതല്‍ പിന്തുണ വേണമെന്നും കൊക്ജി പറഞ്ഞു.ഹിന്ദുത്വം മുന്നോട്ട് തന്നെ പോകും.ക്ഷേത്രം നിര്‍മ്മിക്കുകയും പശുക്കളെ സംരക്ഷിക്കുകയും ഹിന്ദുക്കളെ ഒന്നിപ്പിക്കുകയുമാണ് വിഎച്ച്പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top