ഹിന്ദുത്വം പറഞ്ഞുള്ള കോര്‍പറേറ്റ് വല്‍ക്കരണം ബിജെപി സര്‍ക്കാരിന്റെ അജണ്ട: കോടിയേരി

മഞ്ചേരി: ഹിന്ദുത്വം പറഞ്ഞ് രാജ്യത്തെ കോര്‍പറേറ്റ് വല്‍ക്കരിക്കല്‍ മാത്രമാണ് ബജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണംകൊണ്ട് മൂന്നര വര്‍ഷക്കാലം ഒരു ഹിന്ദുവിനും നേട്ടം അവകാശപ്പെടാനില്ല. ജീവിക്കാനും ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള പൗരന്റെ അവകാശങ്ങള്‍ വെല്ലുവിളിച്ച് വര്‍ഗീയ ഭീകരത സൃഷ്ടിക്കുന്ന ആര്‍എസ്എസ് അജണ്ടയില്‍ കുത്തക മുതലാളിമാര്‍ക്ക് മാത്രമാണ് സംരക്ഷണം. മോദിസര്‍ക്കാറിന്റെ കാഴ്ചയില്‍ അദാനിയും അംബാനിയും ടാറ്റയും ബിര്‍ളയുമൊക്കെയാണ് ഹിന്ദുക്കളെന്നും മഞ്ചേരി പുല്ലൂരില്‍ കെ സെയ്താലിക്കുട്ടി സ്മാരക സിപിഎം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനായിരുന്നു. പി വി അന്‍വര്‍ എംഎല്‍എ, മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി, നാസര്‍ കൊളായി, വി എം ഷൗക്കത്ത്, അസയിന്‍ കാരാട്ട്‌സംസാരിച്ചു.

RELATED STORIES

Share it
Top