ഹിന്ദുക്കള്‍ പശുവിറച്ചി പോലെ തന്നെ ആട്ടിറച്ചിയും കഴിക്കരുതെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: ഹിന്ദുക്കള്‍ പശുവിറച്ചി പോലെ തന്നെ ആട്ടിറച്ചിയും കഴിക്കരുതെന്ന് ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്. ഗാന്ധിജി ആടിനെ മാതാവായി കണക്കാക്കിയിരുന്ന ആളാണെന്നും ഹിന്ദുക്കള്‍ അപ്രകാരം കാണണമെന്നും ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു.ഗാന്ധിജി തന്റെ മുത്തച്ഛന്‍ ശരത് ചന്ദ്ര ബോസിനെ കാണാന്‍ പതിവായി വരുമായിരുന്നെന്നും അപ്പോഴെല്ലാം അദ്ദേഹം ആട്ടിന്‍പാലാണ് കുടിച്ചിരുന്നത്.ഹിന്ദു സംരക്ഷകനായിരുന്ന ഗാന്ധിജി ആടിനെ മാതാവായി ബഹുമാനിച്ചിരുന്നുവെന്നുമായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ ട്വീറ്റ്. ഇത് പരിഗണിച്ച് ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കരുതെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ചന്ദ്രകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ബിജെപി നേതാവും ത്രിപുര ഗവര്‍ണറുമായ തതാഗത റോയി അടക്കമുളളവര്‍ രംഗത്തെത്തി.

RELATED STORIES

Share it
Top