ഹിന്ദി യുഎന്നില്‍ ഔദ്യോഗിക ഭാഷ: സഭയില്‍ തരൂര്‍-സുഷമ വാക്‌പോര്

ന്യൂഡല്‍ഹി: യുഎന്നില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിനെ ചൊല്ലി വിദേശകാര്യ മന്ത്രി സുഷമാസ്വരാജും ശശി തരൂരും തമ്മില്‍ പാര്‍ലമെന്റില്‍ വാക്‌പോര്. ഹിന്ദിയിക്ക് ഔദ്യോഗിക ഭാഷാ പദവി ലഭിക്കുന്നതിന് രാജ്യം ഏതറ്റം വരെയും പോവുമെന്ന സുഷമയുടെ പ്രസ്താവനയാണ് തര്‍ക്കത്തിന് കാരണമായത്.ഒരു രാജ്യത്തെ ജനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഭാഷ യുഎന്‍ പോലുള്ള സംഘടനയില്‍ ഔദ്യോഗിക ഭാഷയാക്കണമോയെന്ന് തരൂര്‍ ചോദിച്ചു.മാത്രമല്ല ഹിന്ദി ദേശിയ ഭാഷയല്ല, മറിച്ച് രാജ്യത്തെ ഔദ്യോഗിക ഭാഷ മാത്രമാണ്. പ്രധാനമന്ത്രിയ്‌ക്കോ വിദേശകാര്യ മന്ത്രിയ്‌ക്കോ ഹിന്ദി ഉപയോഗിക്കണമെങ്കില്‍ ആവാം. എന്നാല്‍ ഭാവിയില്‍ കേന്ദ്രത്തിലെത്തുന്ന ഇതര സംസ്ഥാന നേതാക്കള്‍ ഹിന്ദി സംസാരിക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ സാധ്യമല്ല. പ്രത്യേകിച്ച് ഹിന്ദി ഇതര സംസ്ഥാന നേതാക്കളുടെ കാര്യത്തില്‍- തരൂര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top