ഹാസ്യതാരം പരിഹസിച്ചു; വൈറ്റ് ഹൗസ് ജീവനക്കാര്‍ ഡിന്നര്‍ ബഹിഷ്‌കരിച്ചു

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊരുക്കിയ വാര്‍ഷിക അത്താഴവിരുന്നില്‍ ട്രംപിനെയും വിശ്വസ്തരെയും പരിഹസിച്ച് കൊമേഡിയന്‍ മൈക്കല്‍ വോള്‍ഫ്. ഹാസ്യതാരത്തിന്റെ പരാമര്‍ശ—ത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ ജീവനക്കാര്‍ പരിപാടി ബഹിഷ്‌കരിച്ചു.
വോള്‍ഫിന്റെ പരാമര്‍ശങ്ങള്‍ അപമാനകരമായിരുന്നുവെന്നു വൈറ്റ് ഹൗസ് മുന്‍ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ട്രംപിനെയും സഹായികളെക്കുറിച്ചും വോള്‍ഫ് പരാമര്‍ശിച്ചതില്‍ തെറ്റൊന്നുമില്ലെന്നു മറുഭാഗം വാദിച്ചു.
“ഇത് 2018 ആണ്. ഞാന്‍ ഒരു സ്ത്രീയും. നിങ്ങള്‍ക്ക് എന്നെ നിശ്ശബ്ദയാക്കാന്‍ കഴിയില്ല. 1,30,000 ഡോളര്‍ നല്‍കാന്‍ കോഹന്‍ ഇല്ലെങ്കില്‍.’ നീലച്ചിത്ര നടിയുമായുള്ള ട്രംപിന്റെ വിവാദത്തെ പരാമര്‍ശിച്ചായിരുന്നു വോള്‍ഫിന്റെ പരിഹാസങ്ങളുടെ തുടക്കം.
വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സനെയും അതിരൂക്ഷമായ ഭാഷയിലാണ് വോള്‍ഫ് ആക്ഷേപിച്ചത്. “സത്യത്തില്‍ ഞാന്‍ സാറയെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ വളരെ കഴിവുള്ളവരാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, അവര്‍ വസ്തുതകളെ കത്തിച്ചുകളയുകയാണ്. എന്നിട്ട് ആ ചാരം ഉപയോഗിച്ച് പുകപടലം സൃഷ്ടിക്കുന്നു. ചിലപ്പോള്‍ അതവരുടെ സ്വതസിദ്ധശൈലിയാവാം. കളവു പറയുന്നതാവാം. യഥാര്‍ഥത്തില്‍ അത് കളവ് പറയുകയാണ്’- വോള്‍ഫ് പറഞ്ഞു. സാന്റേഴ്‌സന്റെ മുഖം വിവര്‍ണമായെങ്കിലും ആര്‍ത്തുചിരിച്ചും കൈയടിച്ചുമാണ് സദസ്സ് അതിനെ സ്വീകരിച്ചത്.
ട്രംപ് പരിപാടിക്കെത്തിയിരുന്നില്ല.  യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ്് വിമര്‍ശനത്തിനതീതനാണെന്ന് ആദ്യമേ അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ടെന്നായിരുന്നു ട്രംപിനെക്കുറിച്ചുള്ള പരിഹാസം.
ട്രംപിന്റെ മകള്‍ ഇവാന്‍ഗയെയും വോള്‍ഫ് വെറുതെവിട്ടില്ല. സ്ത്രീകള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്നവരാണവര്‍. എന്നാല്‍, കാലിയായ നാപ്കിന്‍ പെട്ടികള്‍പോലെയാണ് അവര്‍ സ്ത്രീകളെ സഹായിക്കാന്‍ ഇറങ്ങുന്നത്. സ്ത്രീകളുടെ സംതൃപ്തിക്ക് വേണ്ടി അവരൊന്നും ചെയ്തിട്ടില്ല. മകളും പിതാവിനെപ്പോലെയാണെന്നാണ് താന്‍ അനുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഏതായാലും വോള്‍ഫിന്റെ പരാമര്‍ശങ്ങള്‍ യുഎസില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

RELATED STORIES

Share it
Top