ഹാഷ് ടാഗുകള്‍ സജീവമാകുമ്പോഴും ജെസ്‌നയെക്കുറിച്ച് ഇനിയും വിവരമില്ല, കാണാതായിട്ട് 25 ദിവസംപത്തനംതിട്ട : സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കളുമായി ഹാഷ്ടാഗുകള്‍ സജീവമാകുമ്പോഴും ദുരൂഹസാഹചര്യത്തില്‍ കാണാതായ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ നേരിയ സൂചനകള്‍ പോലും കണ്ടെത്താനാകാതെ ഇരുട്ടില്‍തപ്പുകയാണ് പോലീസ്. എരുമേലി മുക്കുട്ട് തറയില്‍ ജെസ്‌ന വരിയ ജെയിംസ് എന്ന 20 കാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് 25 ദിവസം പിന്നിടുമ്പോഴും പെണ്‍കുട്ടിയെ എത്രയും വേഗം തിരിച്ചുകിട്ടുമെന്ന പ്രാര്‍ത്ഥനയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.
കഴിഞ്ഞ മാസം 22 നാണ് ജെസ്‌ന മരിയ ജെയിംസ് എന്ന 20 കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ ദുരുഹ സാഹചര്യത്തില്‍ കാണാതായത്. അന്നേ ദിവസം രാവിലെ കുട്ടി എരുമേലി മുക്കുട്ട് തറയിലെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്ന് സഹോദരന്‍ ജെയിംസ് ജോണ്‍ ജെയിംസും പിതാവ് ജെയിംസ് ജോസഫും പറയുന്നു.
പിത്യ സഹോദരിയുടെ വീട്ടിലേക്ക് എന്ന് അടുത്ത വീട്ടുകാരോട് പറഞ്ഞ ശേഷമാണ് ജെസ്്‌ന ഓട്ടോറിക്ഷയില്‍ മുക്കുട്ട് തറ ജംഷനിലെത്തിയത്്. ഓട്ടോ െ്രെഡവറോടും പിതൃസഹോദരിയുടെ വീട്ടിലെക്കെന്നാണ് കുട്ടി പറഞ്ഞിരുന്നത്. ടൗണില്‍ കുട്ടി ഇറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍ ജസ് ന പിതാവിന്റെ രണ്ട് സഹോദരിമാരുടെ വീടുകളിലും എത്താതിരുന്നതോടെ ബന്ധുക്കള്‍ എരുമേലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടിയെ കാണാതായത് വെച്ചൂച്ചിറ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പിന്നീട് വെച്ചുച്ചിറ പോലീസിന് കേസ് കൈമാറി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. മൊബൈല്‍ഫോണ്‍ കൊണ്ടു നടക്കുന്ന പതിവില്ലാത്ത ജെസ്‌നയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചിട്ടും അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്തിട്ടും ആരുമായും കുട്ടിക്ക് പ്രണയമുള്ളതായും കണ്ടെത്തിയില്ല. വീട്ടില്‍ നിന്നും പോകുമ്പോള്‍ ഈ ആഴ്ച്ചയിലെ പരീക്ഷക്കായുള്ള ബുക്കല്ലാതെ ഒന്നും ജസ്‌ന കൈയ്യില്‍ കരുതിയിരുന്നില്ല. ഇതില്‍ നിന്നും ജസ്‌ന സ്വമേധയാ പോയതാകാനുള്ള സാധ്യത ഇല്ലെന്നാണ് മനസ്സിലാവുന്നതെന്നും ആരോ സഹോദരിയെ തട്ടിക്കൊണ്ട് പോയതാകാമെന്നും ജെയിംസ് ജോസ് ജെയിംസ് പറഞ്ഞു.

RELATED STORIES

Share it
Top