ഹാലാ റോണോ ഹാലാ മാഡ്രിഡ്; ചെമ്പടയ്ക്കും ജയം


മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ ഫ്രഞ്ചാ ചാംപ്യന്‍മാരായ പിഎസ്ജിയെ മുട്ടുകുത്തിച്ച് റയല്‍ മാഡ്രിഡ്. റയലിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ മല്‍സരത്തില്‍ പിഎസ്ജിയെ 3-1നാണ് റയല്‍ പരാജപ്പെടുത്തിയത്. ഫോമിലേക്ക് മടങ്ങിയെത്തി ഇരട്ട ഗോളഉകള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ ജയത്തിന് കരുത്തായത്. പിഎസ്ജിക്കെതിരായ ഇരട്ട ഗോളുകളോടെ ചാംപ്യന്‍സ് ലീഗില്‍ 100 ഗോളുകളും റൊണാള്‍ഡോ പൂര്‍ത്തിയാക്കി. മ
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് റയല്‍ മാഡ്രിഡ് വിജയം പിടിച്ചത്.  33ാം മിനിറ്റില്‍ റാബിയോട്ടിന്റെ ഗോളിലാണ് പിഎസ്ജി ലീഡ് നേടിയത്. 45ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റൊണാള്‍ഡോ റയലിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയുടെ  83ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും റയലിനായി വലകുലുക്കി. തുടര്‍ന്നും മികച്ച മുന്നേറ്റം കാഴ്ചവച്ച റയലിനുവേണ്ടി 86ാം മിനിറ്റില്‍ മാഴ്‌സലോയും വലകുലുക്കിയതോടെ 3-1ന്റെ ആവേശജയവും റയലിനൊപ്പം നിന്നു.
ഇരട്ട ഗോളുകളോടെ ചാംപ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിലെഴുതി.

അഞ്ചടിച്ച് ലിവര്‍പൂള്‍
സാദിയോ മാനെ ഹാട്രിക്ക് ഗോളുകള്‍ നേടിയ മല്‍സരത്തില്‍ പോര്‍ട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളഉകള്‍ക്ക് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. 5, 53, 85 മിനിറ്റുകളിലായിരുന്നു മാനെയുടെ ഗോളുകള്‍. 29ാം മിനിറ്റില്‍ മുഹമ്മദ് സലാഹും 69ാം മിനിറ്റില്‍ റോബര്‍ട്ടോ ഫര്‍മിനോയും ലിവര്‍പൂളിനായി വലകുലുക്കി.

RELATED STORIES

Share it
Top