ഹാര്‍ദികിന്റെ സെക്്‌സ് ടേപ്പുമായി ബിജെപി; പോസ്റ്റര്‍ പേടിയില്‍ കോണ്‍ഗ്രസ്

അഹ്മദാബാദ്:  ഹാര്‍ദിക് പട്ടേലിന്റെ സെക്‌സ് ടേപ്പ് പുറത്തിറക്കുന്ന തിരക്കിലാണു ബിജെപി. തിരഞ്ഞെടുപ്പു വന്ന ശേഷം ഹാര്‍ദിക് പട്ടേലിന്റെ അഞ്ചാമത്തെ സെക്‌സ് ടേപ്പാണ് കഴിഞ്ഞദിവസം ഇന്റര്‍നെറ്റില്‍ വൈറലായത്. കോണ്‍ഗ്രസ് ആവട്ടെ മുസ്‌ലിംകളോടു കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേടിയിലാണ്. ഹിന്ദുത്വത്തിന്റെ കാര്യത്തില്‍ ബിജെപിയോട് ഒട്ടും കുറവില്ലാത്ത ഹാര്‍ദിക്കിനെ എങ്ങനെ നേരിടുമെന്നറിയാതെ കുഴങ്ങുകയായിരുന്നു ഇതുവരെ. ഇതിനിടയിലാണു സെക്‌സ് ടേപ്പുകള്‍ പൊങ്ങിവന്നത്. എന്നാല്‍ ഇതൊന്നും ഹാര്‍ദിക്കിന്റെ ജനപിന്തുണയ്ക്കു തടസ്സമായി—ല്ല. മാത്രമല്ല, ഹാര്‍ദിക് ഈ ടേപ്പുകളുടെ പേരില്‍ പ്രസംഗങ്ങളില്‍ ബിജെപിയെ കണക്കറ്റു പരിഹസിക്കുന്നുമുണ്ട്. കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യണമെന്നു മുസ്‌ലിംകളോട് ആഹ്വാനം ചെയ്തും അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയുമാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാഹുലിന്റെയും പട്ടേലിന്റെയും ചിത്രങ്ങളും കൈപ്പത്തി ചിഹ്്‌നത്തിനൊപ്പം പോസ്റ്ററിലുണ്ട്. പേടിച്ചരണ്ട കോണ്‍ഗ്രസ് ഉടന്‍ തന്നെ അതിനെതിരേ രംഗത്തുവന്നു. തങ്ങള്‍ക്കെതിരേ ബിജെപി വൃത്തികെട്ട കളി കളിക്കുകയാണെന്നും കഴിഞ്ഞ 22 വര്‍ഷം ഇവര്‍ ഇതൊക്കെ തന്നയാണു ചെയ്തതെന്നും അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top