ഹാരി രാജകുമാരന്റെ വിവാഹത്തിന് കനത്ത സുരക്ഷ

ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും തമ്മിലുള്ള വിവാഹം നടക്കുക കനത്ത പോലിസ് കാവലില്‍. മെയ് 19ന് വിന്‍ഡ്‌സറിലെ ജോര്‍ജ് ചാപ്പലില്‍ വച്ചാണ് രാജകീയ വിവാഹം.
സായുധസംഘത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിവാഹത്തിനെത്തുന്ന ഓരോ വ്യക്തിയും സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാവേണ്ടിവരുമെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. വരുംദിവസങ്ങളില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും തുടര്‍ച്ചയായി പരിശോധന നടത്തും
വാഹനാക്രമണങ്ങള്‍ തടയുന്നതിനായി പോലിസ് പരിശോധന നടത്തും. കൂടാതെ, സായുധ പോലിസ് പട്രോളിങും നടക്കും. വിമാനത്താവളങ്ങളിലെ സുരക്ഷാ മുന്‍കരുതലുകളാണ് വിവാഹത്തിന് ഒരുക്കുന്നത്. വിന്‍ഡ്‌സര്‍ ഇതുവരെ സാക്ഷ്യംവഹിച്ചതില്‍ വച്ച് ഏറ്റവും വലിയ പോലിസ് സുരക്ഷയാണ് വിവാഹത്തിന് ഏര്‍പ്പെടുത്തുന്നത്. 2011ല്‍ വില്യം രാജകുമാരനും കേറ്റും തമ്മിലുള്ള വിവാഹത്തിന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയ ബോബ് ബോഡ്ഹസ്റ്റ് ആണ് ഹാരി രാജകുമാരന്റെ വിവാഹത്തിനും സുരക്ഷ ഒരുക്കുന്നത്. വിവാഹത്തിനെത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ പരിശോധന അസാധ്യമാണ്. അതിനാല്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നു ബോബ് ബോഡ്ഹസ്റ്റ് പറഞ്ഞു.

RELATED STORIES

Share it
Top