ഹാഫിസ് സഈദിന്റെ സംഘടനകള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ഇസ്‌ലാമാബാദ്: ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വ, ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നിവയ്ക്ക്് പ്രവര്‍ത്തനം തുടരാന്‍ ലാഹോര്‍ ഹൈക്കോടതിയുടെ അനുമതി. എന്നാല്‍ സഈദിന്റെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.
തന്റെ സംഘടനകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുകയും സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്ത സര്‍ക്കാര്‍ നീക്കത്തിനെതിരേ ഹാഫിസ് സഈദ് കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ 23നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് അമീനുദ്ദീന്‍ ഖാന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ കേസ് കോടതിയുടെ ഫുള്‍ ബെഞ്ച് പരിഗണിക്കണമെന്ന് ഹാഫിസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 23ന് കേസ് പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്ന് ജഡ്ജി അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് ഹാഫിസ് സഈദിന്റെ സംഘ—ടനകളെ നിരോധിക്കാനും സമ്പത്ത് കണ്ടുകെട്ടാനും ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു പാക് നടപടി.

RELATED STORIES

Share it
Top