ഹാപ്പി രാജേഷ് വധക്കേസ് : വിധി ജൂലൈ 6ന്തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിന്റെ വിധി അടുത്ത മാസം 6ന്. ഹാപ്പി രാജേഷ് വധക്കേസിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന വിചാരണ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. 2016ല്‍ ആരംഭിച്ച വിചാരണ സിബിഐ സ്‌റ്റേ വാങ്ങിയതിനെ തുടര്‍ന്ന് രണ്ടുമാസം നിര്‍ത്തിവച്ചിരുന്നു. 2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താന്‍, ബാബുകുമാര്‍, ജിണ്ട അനി എന്നിവര്‍ക്കു നേരെയുണ്ടായ വധശ്രമക്കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തുപറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്. 127 സാക്ഷികളെയാണ് വിചാരണാവേളയില്‍ വിസ്തരിച്ചത്. ഡിവൈഎസ്പി സന്തോഷ് നായര്‍ അടക്കം ഏഴു പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.

RELATED STORIES

Share it
Top