ഹാപ്പി ഫാമിലി മീറ്റ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

ഇയ്യങ്കോട്: ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് ഇയ്യങ്കോട് സംഘടിപ്പിച്ച “ഹാപ്പി ഫാമിലി മീറ്റ്” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ട്രസ്റ്റിന്റെ സാമൂഹിക ബോധവത്കരണ പദ്ധതിയുടെ ഭാഗമായി സംഘടിച്ച പ്രോഗ്രാമില്‍ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിന് മുകളില്‍ ജനം പങ്കെടുത്തു.
സന്തോഷത്തോടെയുള്ള കുടുംബ ജീവിതത്തിന് ഉപകാരപ്രദമാവുന്ന വിഷയവതരണമായിരുന്നു ആക്‌സസ് ഇന്ത്യ ചീഫ് ട്രെയിനര്‍ ഡോ. സി  എച്ച് അഷറഫിന്റേത് . ഇയ്യങ്കോട് പീറ്റപോയില്‍ ജുമാമസ്ജിദ് പരിസരത്ത് നടന്ന പ്രോഗ്രാം മഹല്ല് ഖാസി പി അഹ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top