ഹാപൂരിലെ തല്ലിക്കൊല പശുവിന്റെ പേരില്‍ തന്നെ; പുതിയ വീഡിയോ പുറത്ത് വന്നുഹാപൂര്‍: യുപിയിലെ ഹാപൂരില്‍ 45കാരനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും 65കാരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത് പശുവിന്റെ പേരില്‍ തന്നെയെന്ന് തെളിയിക്കുന്ന പുതിയ വീഡിയോ പുറത്ത് വന്നു. വാഹന അപകടവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനുള്ള പോലിസിന്റെ ശ്രമം ഇതോടെ പൊളിഞ്ഞു.

ഒരു മിനിറ്റുള്ള വീഡിയോയില്‍ 65കാരനായ സമിയുദ്ദീനെ ജനക്കൂട്ടം മര്‍ദിക്കുന്നതും താടിയില്‍ പിടിച്ച് വലിക്കുന്നതും കാണാം. തങ്ങളുടെ വയലില്‍ പശുവിനെ അറുത്തുവെന്ന് സമ്മതിക്കാന്‍ ജനക്കൂട്ടം സമിയുദ്ദീനെ നിര്‍ബന്ധിക്കുന്നതും വീഡിയോയിലുണ്ട്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്ന സമിയുദ്ദീന്റെ വസ്ത്രത്തില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഹാപൂരിലെ പിലാക്കുവ ഗ്രാമത്തില്‍ തിങ്കളാഴ്ച്ചയായിരുന്നു ആക്രമണം. പ്രാദേശിക സംഘപരിവാര പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.


45കാരനായ ഖാസിം നിലത്ത് കിടന്ന് വെള്ളത്തിന് വേണ്ടി യാചിക്കുന്നതും അക്രമികള്‍ വെള്ളം തരില്ലെന്ന് പറയുന്നതുമായ മറ്റൊരു വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. ഖാസിം പിന്നീട് ആശുപത്രിയില്‍ മരിച്ചു. മര്‍ദനത്തില്‍ അവശനായ ഖാസിമിനെ പോലിസിന്റെ സാന്നിധ്യത്തില്‍ വലിച്ചിഴക്കുന്ന ഫോട്ടോ പുറത്തുവന്നതിനെ തുടര്‍ന്ന് ഉന്നത പോലിസ് നേതൃത്വം മാപ്പ് പറഞ്ഞിരുന്നു.

ഖാസിമിന്റെയും സമിയുദ്ദീന്റെയും കുടുംബം ഇന്നെല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മോട്ടോര്‍ സൈക്കിളിന് വഴികൊടുക്കാതിരുന്നതിന്റെ പേരിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന രീതിയില്‍ സംഭവത്തെ വഴിതിരിച്ചുവിടാന്‍ പോലിസ് ശ്രമിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ കുടുംബം ആരോപിച്ചു. പോലിസ് ചില കാര്യങ്ങള്‍ പേപ്പറില്‍ എഴുതി അബോധാവസ്ഥയില്‍ കിടന്നിരുന്ന സമീയുദ്ദീന്റെ പെരുവിരല്‍ ഒപ്പ് എടുത്തായും സമീയുദ്ദീന്റെ സഹോദരന്‍ സമീയുദ്ദീന്‍ പറഞ്ഞു.

[caption id="attachment_390151" align="alignnone" width="560"] പരിക്കേറ്റ സമിയുദ്ദീന്റെ വീട്ടില്‍ എസ്്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു[/caption]

അതേ സമയം, സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പോലിസ് നിഷേധിച്ചു. വാഹന അപകടവുമായി ബന്ധപ്പെട്ടാണ് കുടുംബം പരാതി നല്‍കിയിട്ടുള്ളതെന്നും മറ്റു പരാതികളുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും യുപി അഡീഷനല്‍ ഡിജിപി ദേശീയ ചാനലിനോട് പറഞ്ഞു.

കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുവിനെ അറുത്തതുമായി ബന്ധപ്പെട്ടും ഊഹാപോഹങ്ങളുണ്ടെന്നും അതും അന്വേഷിക്കുമെന്നും ഹാപൂരിലെ മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top