ഹൈക്കോടതി നടപടി തെറ്റ് : ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍കൊച്ചി: പ്രായപൂര്‍ത്തിയായ യുവതിയും യുവാവും തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് അസാധുവാക്കിയ കോടതി നടപടി തെറ്റാണെന്ന് റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ തേജസിനോട് പറഞ്ഞു.  പ്രായപൂര്‍ത്തിയായ ഇവര്‍  സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായതാണെന്നും അതിനെ അസാധുവാക്കാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ചോദിച്ചു. പ്രായപൂര്‍ത്തിയായ യുവാവും യുവതിയും വിവാഹം ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സാന്നിധ്യം വേണമെന്ന് കോടതിക്ക് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയും? ഇക്കാര്യത്തില്‍ കോടതി സ്വീകരിച്ച നിലപാട് ശരിയാണെന്നു തോന്നുന്നില്ലെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.[related]

RELATED STORIES

Share it
Top