ഹാദിയ പോപുലര്‍ഫ്രണ്ട് നേതാക്കളെ കണ്ടു

കോഴിക്കോട്: മൂന്നു ദിവസത്തെ അവധിക്ക് ഷഫിന്‍ ജഹാനോടൊപ്പം മലപ്പുറത്തെത്തിയ ഹാദിയ കോഴിക്കോട് പോപുലര്‍ ഫ്രണ്ട് ഓഫിസിലെത്തി നേതാക്കളെ കണ്ടു. പോപുലര്‍ ഫ്രണ്ട് ദേശീയ നേതാവ് ഇ അബൂബക്കര്‍, സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം, പ്രഫസര്‍ കോയ, വുമന്‍സ് ഫ്രണ്ട് നേതാവ് സൈനബ ടീച്ചര്‍ എന്നിവരുമായാണ് ഡോക്ടര്‍ ഹാദിയയും ഷെഫിനും കൂടികാഴ്ച നടത്തിയത്.വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെ ഷഫിന്‍ ജഹാന്‍ അഭിഭാഷകനായ എ എ റഹീമിനോടൊപ്പം ഇന്നലെയാണ് ഹാദിയയെ സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്ന് കേരളത്തിലെത്തിയത്. ഇവര്‍ എത്തുന്നതിനു മുമ്പുതന്നെ ഹാദിയ മൂന്നു ദിവസത്തെ അവധിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അപേക്ഷ നല്‍കി അനുമതി വാങ്ങിയിരുന്നു.
വൈകുന്നേരത്തോടെ കോളജിലെത്തിയ ഷഫിന്‍ ജഹാനും അഡ്വ. എ എ റഹീമിനുമൊപ്പം ഹാദിയ യാത്ര തിരിച്ചു. പാലക്കാട് വാളയാര്‍ അതിര്‍ത്തി വരെ തമിഴ്‌നാട് പോലിസ് സംഘം ഇവരുടെ കാറിനു സുരക്ഷ നല്‍കിയിരുന്നു. ഹാദിയയും ഷഫിനും ഇന്നലെ രാത്രിയോടെ മലപ്പുറെത്തത്തി. മൂന്നു ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച രാവിലെ ഹാദിയ കോളജില്‍ തിരിച്ചെത്തും. വിവാഹത്തിനു ശേഷം രണ്ടു ദിവസം മാത്രമാണ് ഹാദിയയും ഷഫിന്‍ ജഹാനും ഒന്നിച്ചു താമസിച്ചിരുന്നത്.

RELATED STORIES

Share it
Top