ഹാദിയ : നീതി നിഷേധത്തിനെതിരെ പ്രതിഷേധ ധര്‍ണആലപ്പുഴ: ഹാദിയ വിഷയത്തി ല്‍ കേരള ഹൈക്കോടതിയുടെ നീതീ നിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണയും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനും ബീഫ് നിരോധനത്തിനുമെതിരെ ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. ഇസ്‌ലാം ആശ്ലേഷിച്ച് മൂന്ന് വര്‍ഷമായി ഇസ്ലാമിക ആചാരപ്രകാരം ജീവിക്കുകയും മതനിയമ പ്രകാരം വിവാഹം കഴിക്കുകയും ചെയ്ത ഹാദിയ എന്ന പെണ്‍കുട്ടിയുടെ  നിക്കാഹുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തുവിട്ട വിധിന്യായം   കടുത്ത വിവേചനമാണ്  ചൂണ്ടിക്കാട്ടുന്നതെന്നു  ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് മസ്താന്‍ പള്ളി ചീഫ് ഇമാം ജഅഫര്‍ സാദിഖ് സിദ്ദീഖി പറഞ്ഞു. ഇന്ത്യ മഹാരാജ്യത്ത് കേട്ട് കേള്‍വിയില്ലാത്ത  വിധിന്യായം പുറപ്പെടുവിച്ചതിലൂടെയും ഭാരതത്തില്‍ നടന്നുവരുന്ന സമകാലീക സംഭവങ്ങള്‍ ചേര്‍ത്ത്  വായിക്കുന്നതിലൂടെയും  രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോട് ഭരണകൂടം കാട്ടുന്ന വേര്‍തിരിവാണ്  പ്രകടമാകുന്നതെന്നും  പൗരന് ഇഷ്ടമുള്ളത് ഭുജിക്കാനുള്ള അവകാശത്തെയാണ് ബീഫ് നിരോധനത്തിലൂടെ സര്‍ക്കാര്‍ നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ഫൈസല്‍ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ വടുതല, എ.എം നസീര്‍, ജനറല്‍ കണ്‍വീനര്‍ ഹാരിസ് സലീം, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, പി.എ അബൂബക്കര്‍ എസ്.എം. ജെ ,ബി.എ ഗഫൂര്‍, സജ്ജാദ് അല്‍ ഖാസിമി, അബ്ദുസ്സത്താര്‍ ബാഖവി, എം. കെ നവാസ്, അയ്യൂബ്, എ.എം. എം ശാഫി റഹ്മത്തുല്ലാഹ്, ഷാജി കോയ, എം.ബാബു, നിയാസ് മസ്‌കന്‍, കെ.എസ് അശ്‌റഫ്, പി.എസ് അശ്‌റഫ് , ഇഖ്ബാല്‍ സാഗര്‍, കെ.അന്‍സാരി, സുനീര്‍ ഇസ്മാഈല്‍, കലാം, ഇ.എന്‍. എസ് നവാസ് സംസാരിച്ചു.

RELATED STORIES

Share it
Top