ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിന്യൂഡല്‍ഹി : ഹാദിയകേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.  കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.

കോടതി പറഞ്ഞത് :
വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല.ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാനുള്ള ഹൈക്കോടതി തീരുമാനം ശരിയായിരുന്നില്ല.

വിവാഹം നിയമപരം
ഹാദിയയുടെ തീരുമാനം അംഗീകരിക്കുന്നു.ഹാദിയ ഷെഫിന്റെ ഭാര്യയാണ്.
ഹാദിയക്ക് ഷെഫിന്‍ ജഹാനൊടൊപ്പം പോകാം, പഠനം തുടരാം.
ഹൈക്കോടതി വിധി നിയമവിരുദ്ധം .
വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് സംരക്ഷിക്കപ്പെടേണ്ടതാണ്

UPDATING
വിശദമായ വിധി പുറത്തുവന്നിട്ടില്ല.

RELATED STORIES

Share it
Top