ഹാദിയയുടെ തുടര്‍പഠനത്തിന് അനുമതി

സേലം: ഹാദിയയുടെ തുടര്‍പഠനത്തിന് എംജിആര്‍ സര്‍വ്വകലാശാല അനുമതി നല്‍കി. മുടങ്ങിയ ഒരു മാസത്തെ പഠനം പൂര്‍ത്തിയാക്കിയാല്‍ ഹൗസ് സര്‍ജന്‍സി ചെയ്യാമെന്നും അനുമതി ലഭിച്ചു.രണ്ടാഴ്ച മുന്‍പ് കോളേജിലെത്തിയ ഹാദിയ തുടര്‍ പഠനത്തിനു തമിഴ്‌നാട് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.

അപേക്ഷ പരിഗണിച്ചാണ് സര്‍വകലാശാല തുടര്‍ പഠനത്തിന് അനുമതി നല്‍കിയത്. സേലം ഹോമിയോ കോളജിലാണ് ഹാദിയ ഇപ്പോള്‍. ഫീസ് അടച്ചു കഴിഞ്ഞാല്‍ ഹാദിയയ്ക്ക് ക്ലാസില്‍ പ്രവേശിക്കാന്‍ കഴിയും.

ഹാദിയ ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയതിനാല്‍ സര്‍വകലാശാലയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പഠനം തുടരാന്‍ സാധിക്കൂമായിരുന്നുള്ളു അതിനാലാണ് കോളജില്‍ എത്തിയ ശേഷം എം ജി ആര്‍ മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്. ബി എച്ച് എം എസ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം ബാക്കിയുള്ളപ്പോഴാണ് ഹാദിയ പഠനം നിര്‍ത്തിയത്.

വൈസ് ചാന്‍സിലര്‍ ഒപ്പിട്ട ഉത്തരവ് രണ്ട് ദിവസത്തിനകം സേലത്തെ കോളജില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ വിദ്യാര്‍ഥികള്‍ അടയ്ക്കുന്ന വാര്‍ഷിക ഫീസ് അടച്ചാല്‍ അടുത്ത ദിവസം മുതല്‍ തന്നെ ഹാദിയയ്ക്ക് പഠനം തുടങ്ങാന്‍ കഴിയും.

RELATED STORIES

Share it
Top