ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: നാസറുദ്ദീന്‍ എളമരംകോഴിക്കോട്: ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. പ്രായപൂര്‍ത്തിയായ ഒരു യുവതിയെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രയാക്കിവിടുന്നതിന് പകരം നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഭാഗമായി വീട്ടുതടങ്കലിലേക്ക് വിടുകയാണ് കോടതി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ഹരജി നല്‍കിയ പിതാവിന്റെ പിന്നില്‍ വര്‍ഗീയ ഫാഷിസ്റ്റുകളുടെ നിഗൂഡ കരങ്ങള്‍ പ്രകടമാണ്. കോടതിയും അതിന് കൂട്ടുനില്‍ക്കു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഹാദിയയുടെ താല്‍പര്യം പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വ്വമാണ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയത്. തന്നെ രക്ഷിക്കൂ എന്ന യുവതിയുടെ നിലവിളി ജനാധിപത്യ സംവിധാനത്തിന്റെയും സര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ അടിയന്തിരമായി തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നിവേദനം  നല്‍കിയതായും നാസറുദ്ദീന്‍ എളമരം അറിയിച്ചു.

RELATED STORIES

Share it
Top