ഹാജിമാരുടെ മടക്കയാത്ര ഇന്ന് മുതല്‍ 26 വരെ

കരിപ്പൂര്‍: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിനുപോയ ഹാജിമാരുടെ മടക്കയാത്ര ഇന്നു മുതല്‍ ആരംഭിക്കും. 12 മുതല്‍ 26 വരെ 30 വിമാനങ്ങളിലായി മദീനയില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഹാജിമാര്‍ മടങ്ങിയെത്തുക. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് 410 ഹാജിമാരുമായാണ് ആദ്യ വിമാനമെത്തുന്നത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും മറ്റ് ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ള സംഘം ക്രമീകരണങ്ങള്‍ക്കായി വിമാനത്താവളത്തിലുണ്ടാവും. ഇന്നു തന്നെ വൈകുന്നേരം ആറുമണിക്കെത്തുന്ന രണ്ടാമത്തെ വിമാനത്തിലെ ഹാജിമാരെ ഹജ്ജ്കാര്യമന്ത്രി ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

RELATED STORIES

Share it
Top