ഹാക്കര്‍മാര്‍ക്ക് പ്രിയം മെട്രോ നഗരങ്ങള്‍: ജയ് ബാവിസി

കൊച്ചി: സ്മാര്‍ട്ട് സിറ്റിയും മെട്രോ നഗരങ്ങളുമാണ് ഹാക്കര്‍മാര്‍ക്ക് പ്രിയങ്കരമെന്ന് ഇസി കൗണ്‍സില്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ജയ് ബാവിസി. സംസ്ഥാന പോലിസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടന്ന കൊക്കൂണ്‍ 11ാം പതിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം ഇതുവരെ സ്മാര്‍ട്ട്‌സിറ്റികളില്‍ 81 ദശലക്ഷം ഡോളറിന്റെ നിക്ഷേപങ്ങളാണു നടന്നത്. വിവിധ രംഗങ്ങളിലെ ഇത്തരത്തിലുള്ള നിക്ഷേപങ്ങളാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നും ജയ് ബാവിസി അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ജീവിതനിലവാരം സുരക്ഷിതമാക്കുക എന്നതാണ് അടുത്ത തലമുറ നേരിടാന്‍പോവുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ജയ് ബാവിസി പറഞ്ഞു.

RELATED STORIES

Share it
Top