ഹസാരെയുടെ പ്രക്ഷോഭത്തില്‍ സന്തോഷ് ഹെഗ്‌ഡെ അണിനിരക്കും

ഹൈദരാബാദ്: ലോക്പാല്‍ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ നടത്താന്‍ നിശ്ചയിച്ച ഉപവാസ സമരത്തില്‍ കര്‍ണാടക മുന്‍ ലോകായുക്ത എന്‍ സന്തോഷ് ഹെഗ്‌ഡെ പങ്കാളിയാവും. ഈ മാസം 23നാണ് ഹസാരെ ഡല്‍ഹിയില്‍ പ്രക്ഷോഭം തുടങ്ങുന്നത്. പ്രക്ഷോഭത്തില്‍ താന്‍ പങ്കാളിയാവുമെന്നു മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹെഗ്‌ഡെ പറഞ്ഞു. സമരത്തില്‍ പങ്കുചേരാന്‍ ഹസാരെ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിന് രാഷ്ട്രീയമില്ലാത്ത കാലത്തോളം താന്‍ അതിന്റെ ഭാഗമാവും. പ്രക്ഷോഭം രാഷ്ട്രീയമുക്തമായിരിക്കുമെന്നു ഹസാരെ സൂചിപ്പിച്ചിട്ടുണ്ട്. ലോക്പാല്‍ ഓഫിസില്‍ നിന്നു സത്യം പുറത്തുവരുമെന്നതിനാല്‍ ലോക്പാല്‍ നിയമനത്തെ ബിജെപി ഭയപ്പെടുന്നുണ്ടെന്ന് ഹെഗ്‌ഡെ പറഞ്ഞു.

RELATED STORIES

Share it
Top