ഹറമൈന്‍ റെയില്‍വേ 150 കോടി മുസ്‌ലിംകള്‍ക്കുള്ള സമ്മാനം

മദീന: വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേ യാത്രയ്ക്ക് ഇന്ന് ആദ്യമായി തുടക്കംകുറിച്ചു. ക്യാപ്റ്റന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഷഹ്‌രിയായിരുന്നു പൊതുജനങ്ങള്‍ക്കുള്ള പ്രഥമ തീവണ്ടി നിയന്ത്രിച്ചത്. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍ ലോകത്തെ 150 കോടിയില്‍പ്പരം വരുന്ന മുസ്‌ലിംകള്‍ക്കുള്ള സമ്മാനമാണെന്നു സൗദി റെയില്‍വേ അതോറിറ്റി മേധാവി ഡോ. മുഹമ്മദ് അല്‍ റമീഹ് പറഞ്ഞു. നിലവില്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരുഭാഗങ്ങളിലേക്കുമായി എട്ടു സര്‍വീസുകളാണുള്ളത്. താമസിയാതെ എല്ലാ ദിവസവും സര്‍വീസുകള്‍ നടത്തി ത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top