ഹര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തികും ഐസിസി ലോക ഇലവനില്‍ദുബയ്: ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയെയും ദിനേശ് കാര്‍ത്തികിനെയും നിലവിലെ ട്വന്റി20 ലോകകപ്പ് ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഐസിസിയുടെ ലോക ഇലവനില്‍ ഉള്‍പ്പെടുത്തി. ഈ മാസം 31ന് ലോര്‍ഡ്‌സിലാണ് മല്‍സരം. കഴിഞ്ഞ വര്‍ഷം കരീബിയന്‍സില്‍ കൊടുങ്കാറ്റ് മൂലം തകര്‍ന്നുപോയ സ്റ്റേഡിയങ്ങളുടെ നിര്‍മാണാവശ്യാര്‍ഥമുള്ള ഫണ്ട് ശേഖരണത്തിനാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ 43 പന്തില്‍ 76 റണ്‍സുമായി തിളങ്ങിയതാണ് പാണ്ഡ്യക്ക് ടീമില്‍ ഇടം നല്‍കിയത് . എന്നാല്‍ നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനമികവാണ് കാര്‍ത്തികിന് ടീമില്‍ കളിക്കാന്‍ അവസരം നല്‍കിയത്. ഇംഗ്ലണ്ടിന്റെ ട്വന്റി20 നായകന്‍ ഇയോന്‍ മോര്‍ഗനാണ് ലോക ഇലവന്റെ ക്യാപ്റ്റന്‍. പാക് താരങ്ങളായ ഷാഹിദ് അഫ്രിദി, ഷൊഹൈബ് മാലിക്, ബംഗ്ലാദേശ് താരങ്ങളായ ഷക്കീബ് അല്‍ ഹസന്‍, തമീം ഇഖ്ബാല്‍, ശ്രീലങ്കന്‍ താരം തിസാര പെരേര, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ എന്നിവരും അണിനിരക്കും.

RELATED STORIES

Share it
Top