ഹര്‍ദിക് പട്ടേല്‍ ആശുപത്രിയിലും ഉപവാസം തുടരുന്നു

അഹ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ ആശുപത്രിക്കിടക്കയിലും നിരാഹാര സമരം തുടരുന്നു. ശനിയാഴ്ച 15ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ഹര്‍ദികിന്റെ സമരം. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവും ഡിഎംകെ നേതാവ് എ രാജയും ഹര്‍ദികിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. പട്ടേല്‍ സമുദായത്തിനു സര്‍ക്കാര്‍ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്നുമാണ് ഹര്‍ദികിന്റെ ആവശ്യം. ആഗസ്ത് 15ന് സ്വവസതിയിലാണ് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

RELATED STORIES

Share it
Top