ഹര്‍ത്താല്‍: ഷാഹിദ കമാലിന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഒരു വിഭാഗം ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. കൊല്ലം പരവൂ ര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.
സപ്തംബര്‍ 10ന് ഹര്‍ത്താ ല്‍ ദിനത്തില്‍ പത്തനാപുരത്തു വച്ചാണ് ഷാഹിദ കമാലിനു നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഷാഹിദ കമാല്‍ പത്തനാ പുരം താലൂക്ക് ആശുപത്രിയി ല്‍ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേ കുന്നിക്കോട് പോലിസ് കേസെടുത്തിരുന്നു.

RELATED STORIES

Share it
Top