ഹര്‍ത്താല്‍ വിജയിപ്പിക്കും: ദലിത്- ആദിവാസി സംഘടനകള്‍

കാഞ്ഞങ്ങാട്:  ദലിത് ആദിവാസി സംഘടനകള്‍ സംയുക്തമായി സംസ്ഥാനതലത്തി ല്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ വിജയിപ്പിക്കാന്‍ 12 ദലിത് ആദിവാസി സംഘടനകളുടെ കാഞ്ഞങ്ങാട് ചേര്‍ന്ന യോഗം തീരുമാനിച്ചു.
ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പികെ രാമന്‍, ഡിഎസ്എസ് പ്രസിഡന്റ് ഒകെ പ്രഭാകരന്‍, എന്‍എഡിഒ സെക്രട്ടറി കെ കരുണാകരന്‍, മാവിലന്‍ സമാജം ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ മഠത്ത ില്‍, എഡിഎംഎസ് പ്രസിഡന്റ് സിഎച്ച് ഗോപാലന്‍, ബ ിഎസ്പി പ്രസിഡന്റ് നിസാര്‍ കാട്ടിയടുക്കം, എപിഐ സെക്രട്ടറി ഗോവിന്ദന്‍ ആലിന്‍താഴെ, ഡിഎസ്എസ് സെക്രട്ടറി ബിനു കരിവേടകം, എഡിഎംഎസ് സെക്രട്ടറി എസ് സോമന്‍, കെ ജയകുമാര്‍, ശങ്കരന്‍ മുണ്ടമാനം, കെ രാധാകൃഷ്ണന്‍ പെരുതടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹര്‍ത്താലിന് മുന്നോടിയായി നഗരത്തില്‍ പ്രകടനം നടത്തി.

RELATED STORIES

Share it
Top