ഹര്‍ത്താല്‍ പ്രതീതിക്കിടെ പേരാമ്പ്ര ആശുപത്രിയില്‍ രണ്ടു സുഖപ്രസവം

പേരാമ്പ്ര: പനി ഭീതിക്കിടയിലും പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ രണ്ട് സുഖപ്രസവം. കഴിഞ്ഞ ആഴ്ച വരെ ആയിരത്തോളം രോഗികള്‍ ഒപിയിലും നാനൂറോളം രോഗികള്‍ ചികിത്സയിലും ഉണ്ടായിരുന്ന ഇവിടെ പനിമരണത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ പ്രതീതിയായിരുന്നു.
രോഗികള്‍ ഭീതി കാരണം ആശുപത്രിയില്‍ വരാതായതും ഡോക്ടര്‍മാര്‍ അവധിയെടുത്തതും താലൂക്ക് ആശുപത്രിയില്‍ സേവനങ്ങള്‍ നിര്‍ജീവാവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് വെളളിയാഴ്ച ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് സുഖപ്രസവം നടന്നത്.
ചെറുവണ്ണൂര്‍, ചക്കിട്ടപാറസ്വദേശിനികളാണ് വെളളിയാഴ്ച താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചത്. ആശുപത്രിയില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരിലിനി സജീഷ് നിപ ബാധിച്ച് മരിച്ച രോഗികളെ പരിചരിച്ച കാരണം പനിപിടിപെട്ട് മരിച്ചതോടെ ഭയത്തോടെയാണ് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും കഴിയുന്നത്. ഡോക്ടര്‍മാര്‍ ഇല്ലാതെയുംരോഗികള്‍ തീരെ താലൂക്കാശുപത്രിയില്‍ വരാത്ത സ്ഥിതിയും നിലനില്‍ക്കെയാണ് ധൈര്യസമേതം രണ്ട് ഗര്‍ഭിണികള്‍ ഇവിടെ പ്രസവത്തിനായി എത്തിയത്. നേരത്തെ ഗൈനക്കോളജിയില്‍ ചികിത്സ തേടിയവരാണ് ഇരുവരും. ഡോ.രാജു ബല്‍റാമാണ്‌സുഖപ്രസവത്തിന് നേതൃത്വം കൊടുത്തത് .

RELATED STORIES

Share it
Top