ഹര്‍ത്താല്‍ പിന്‍വലിച്ചു

കോഴിക്കോട്: വാര്‍ത്താസമ്മേളനത്തിനെത്തിയ എസ്ഡിപിഐ നേതാക്കളെ അകാരണമായി കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് നടത്താനിരുന്ന സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അറിയിച്ചു.
നേതാക്കളെ നിരുപാധികം വിട്ടയച്ചതിനാലും ശക്തമായ കാലവര്‍ഷക്കെടുതി പരിഗണിച്ചുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. എന്നാല്‍, വരുംദിവസങ്ങളില്‍ സിപിഎമ്മിന്റെയും പിണറായി ഭരണത്തിന്റെയും നെറികേടുകള്‍ക്കെതിരേ തെരുവിലിറങ്ങുമെന്നും  അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top