ഹര്‍ത്താല്‍ പിന്‍വലിച്ചു



കോഴിക്കോട് : എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന  പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളെ അകാരണമായി കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അറിയിച്ചു.
നേതാക്കളെ നീരുപാധികം വിട്ടയച്ചതിനാലും ശക്തമായ കാലവര്‍ഷക്കെടുതി പരിഗണിച്ചുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി വരും ദിവസങ്ങളില്‍ തെരുവിലിറങ്ങുമെന്നും സിപിഎമ്മിന്റെയും പിണറായി സര്‍ക്കാറിന്റെയും തെറ്റായ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top