ഹര്‍ത്താല്‍ ദിവസം ബസ് സര്‍വീസ് നടത്തിയാല്‍ റോഡിലിട്ട് കത്തിക്കും:ഗീതാനന്ദന്‍തിരുവനന്തപുരം: ദലിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസുകള്‍ സര്‍വീസ് നടത്തിയാല്‍ റോഡിലിട്ട് കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍.ദലിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ബസുടമകള്‍ സഹകരിക്കാറുണ്ടെന്നും അത് പരാജയപ്പെടുത്താറില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.
ബസ് കത്തിക്കുന്ന സാഹചര്യത്തിലേക്ക് ഹര്‍ത്താലിനെ എത്തിക്കാതിരിക്കാന്‍ ബസ് ഉടമകള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികജാതിവര്‍ഗ (പീഡന നിരോധന) നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരേ  ബന്ദ് നടത്തിയവരെ വെടിവച്ചുകൊന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഹര്‍ത്താല്‍ ദിവസം ബസ് നിരത്തിലിറക്കുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top