ഹര്‍ത്താല്‍ പുരോഗമിക്കുന്നു;വാഹനങ്ങള്‍ തടഞ്ഞുകോഴിക്കോട്:കശ്മീരിലെ കത് വയില്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ അടപ്പിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ജനകീയ ഹര്‍ത്താലാണ് നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തില്‍ പറഞ്ഞിരുന്നത്.
കോഴിക്കോട് കൊടുവള്ളിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. സ്റ്റാന്‍റില്‍ നിന്ന് ബസ് എടുക്കാന്‍ അനുവദിച്ചില്ല. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. കൊയിലാണ്ടി-താമരശ്ശേരി ഹൈവയിലും സമീപപ്രദേശമായ പൂനര്‍,കോരങ്ങാട് തുടങ്ങിയിടങ്ങളിലും വാഹനം തടഞ്ഞു. റോഡിന് കുറുകെ കയര്‍ കെട്ടിയും മരം വലിച്ചിട്ടുമാണ് തടസം സൃഷ്ടിക്കുന്നത്. ചിലയിടങ്ങില്‍ പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പോലീസ് രംഗത്തുനിന്ന് പിډാറുന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ വീണ്ടും വാഹനങ്ങള്‍ തടഞ്ഞു. പാലക്കാട് വാഹനങ്ങള്‍ തടഞ്ഞു. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.മൂവാറ്റുപുഴയിര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥപാനങ്ങള്‍ അടപ്പിച്ചു.പൊന്നാനിയില്‍ ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.എടപ്പാളില്‍ ഏതാനും ചില കടകള്‍ മാത്രമേ തുറന്നിട്ടുള്ളൂ.സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

RELATED STORIES

Share it
Top