ഹര്‍ത്താല്‍ ഗൂഢാലോചന അന്വേഷിക്കണം: മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ ആസൂത്രണം എവിടെ നിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരേ നടപടി കൈകൊള്ളണമെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജമ്മുകാശ്മീരിലെ എട്ടു വയസ്സുകാരി ബാലിക അതിനിഷ്ഠൂരമായി പീഡനത്തിന് വിധേയയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയിലെ നാനാജാതി മതസ്ഥരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സമാധാനപരമായ പ്രതിഷേധം പ്രകടിപ്പിച്ചു വരികയാണ്.
എന്നാല്‍ ഈ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിട്ട് ജാതിമത വിഷയമാക്കി മാറ്റാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ എന്ന് സംശയിക്കുന്നു. ഈ ഹര്‍ത്താലിന് മുസ്‌ലിം ലീഗിന്റെയും യുഡിഎഫിന്റെയും പിന്തുണയുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഹര്‍ത്താല്‍ ദിവസം രാവിലെ എട്ടു മണിയോടുകൂടിയാണ് ഇതറിഞ്ഞ മുസ്ലിം ലീഗ് ഹര്‍ത്താലിന് പിന്തുണയില്ലെന്നും അതുമായി സഹകരിക്കേണ്ടതില്ലെന്നും സമൂഹിക മാധ്യമങ്ങളിലുടെയും ചാനലിലൂടെയും അറിച്ചത്. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കണമെന്നും കെ പി എ മജീദ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top