ഹര്‍ത്താല്‍; കൊടിക്കുന്നില്‍ സുരേഷ് എംപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന്് കേരളത്തില്‍ വിവിധ പട്ടികജാതി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കൊടിക്കുന്നില്‍ സുരേഷ് എംപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന് എല്ലാ പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഹര്‍ത്താലിന് നല്‍കണം. ഹര്‍ത്താല്‍ സമാധാനപരമായി നടത്താന്‍ എല്ലാ പട്ടികജാതി സംഘടനകളും പ്രത്യേകം ശ്രദ്ധിക്കണം.
അക്രമങ്ങളോ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ ഉണ്ടാവാന്‍ പാടില്ലെന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പട്ടികജാതി സംഘടനകളോട് അദ്ദേഹം നിര്‍ദേശിച്ചു. പട്ടികജാതി സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്നുള്ള വ്യാപാരി വ്യവസായികളുടെയും പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസ്സോസിയേഷന്റെയും തീരുമാനം പുനപ്പരിശോധിക്കണം. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സുപ്രിംകോടതിയുടെ വിധി പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിപ്പിക്കാനെ സഹായിക്കു. രാജ്യത്ത് കര്‍ശനമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമം നിലവിലുണ്ടായിട്ടും ഈ ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും വര്‍ധി—ക്കുകയാണ്. അക്രമത്തിലും പോലിസ് വെടിവയ്പ്പിലും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top