ഹര്‍ത്താല്‍: കേരളത്തിന് മാറിനില്‍ക്കാനാവില്ല- കെപിസിസി
kasim kzm2018-09-09T07:44:07+05:30
തിരുവനന്തപുരം: പെട്രോളും ഡീസലും വിലയില്‍ സര്‍വകാല റെക്കോഡിട്ട സാഹചര്യത്തില്‍ എഐസിസി പ്രഖ്യാപിച്ച ദേശീയ ബന്ദില്‍ നിന്നു കേരളത്തിന് ഒഴിഞ്ഞുമാറിനില്ക്കാനാവാത്തതിനാലാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു.ഇന്ധനവില വര്‍ധനവിനെതിരെയും പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് എഐസിസി ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ആയിരിക്കും ഹര്‍ത്താല്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളെയും വിവാഹം, ആശുപത്രി, എയര്‍പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നും രവി അറിയിച്ചു.