ഹര്‍ത്താല്‍ : ആലുവയില്‍ കടകളടപ്പിക്കാന്‍ ശ്രമം; 30 ലേറെപേര്‍ അറസ്റ്റില്‍ആലുവ: പുതുവൈപ്പിനിലെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഇന്നലെ നടത്തിയ ജില്ലാ ഹര്‍ത്താല്‍ ആലുവായിലുണ്ടായില്ല. ഹര്‍ത്താല്‍ ആഹ്വാനം വന്നതോടെ പലരും സ്ഥാപനങ്ങള്‍ തുറക്കാനും വാഹനങ്ങള്‍ നിരത്തിലിറക്കുവാനും ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് കടകളും വാഹനങ്ങളുമെല്ലാം പഴയപടി പോലെ തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു. പുലര്‍ച്ചെ ആലുവ മാര്‍ക്കറ്റിന് സമീപം കടകളടപ്പിക്കുവാനും വാഹനങ്ങള്‍ തടയുവാനും രംഗത്തിറങ്ങിയവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് എട്ട് മണിയോടെ വീണ്ടും കടകളപ്പിക്കുവാന്‍ പ്രകടനമായെത്തിയവരേയും പോലിസെത്തി അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top