ഹര്‍ത്താല്‍ അനുകൂലികള്‍ പന്തളം സബ്ട്രഷറി അടപ്പിച്ചു

പന്തളം: ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ച പന്തളം സബ്ട്രഷറി ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. രാവിലെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്നു പ്രവര്‍ത്തിച്ച ബാങ്കുകളും ഗവണ്‍മെന്റു സ്ഥാപനങ്ങളിലും പ്രകടനമായി എത്തി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുറന്നു പ്രവര്‍ത്തിച്ച എല്ലാ സ്ഥാപനങ്ങളും പ്രകടനക്കാരെത്തുന്നതിനു മുമ്പുതന്നെ അടയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രകടനക്കാര്‍ നഗരം ചുറ്റി പ്രകടനമായി എത്തിയപ്പോള്‍ സബ്ട്രഷറി തുറന്നത് പ്രകോപനത്തിനു കാരണമായത്. പ്രകടനക്കാരും ട്രഷറി ജീവനക്കാരും തമ്മില്‍ വാഗ്വാദം ഉണ്ടാകുകയും പോലിസിന്റെ ഇടപെടലില്‍ ട്രഷറി പ്രവര്‍ത്തനം അവസാനിപ്പിച്ചു പൂട്ടിട്ടു.

RELATED STORIES

Share it
Top