ഹര്‍ത്താല്‍:പുത്തനത്താണിയില്‍ സംഘര്‍ഷം;പോലീസ് ലാത്തി വീശിപുത്തനത്താണി:കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലില്‍ ദേശീയപാത പുത്തനത്താണി വെട്ടിച്ചിറയില്‍  സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. വാഹനങ്ങള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പോലീസുകാരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കെഎസ്ആര്‍ടിസി ബസിനും പോലീസ് വാഹനത്തിനും നേരെ കല്ലേറുണ്ടായി.പലസ്ഥലങ്ങളിലും റോഡുകളില്‍ കല്ലും മരങ്ങളുമിട്ട് ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. കെഎസ്ആര്‍ടിസി ബസുകളും ദീര്‍ഘദൂര ബസുകളും മാത്രമാണ് സര്‍വീസ് നടത്തുന്നത്.

RELATED STORIES

Share it
Top