ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ആക്രമണമെന്ന്;താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍മലപ്പുറം:ഇന്നലെ നടന്ന ജനകീയ ഹര്‍ത്താലിനിടയില്‍ കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്നാരോപിച്ച് താനൂരില്‍ ഇന്ന് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍,താനൂര്‍,പരപ്പനങ്ങാടി പോലീസ് സറ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കത് വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ജനകീയ ഹര്‍ത്താല്‍ ആചരിച്ചത്. 280ഓളം ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

RELATED STORIES

Share it
Top