ഹര്‍ത്താലില്‍ ഉണ്ടായ അക്രമം അപലപനീയം: ഡിസിസി പ്രസിഡന്റ്

മലപ്പുറം: ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ അപലപനീയമാണെന്ന് ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോ മറ്റു സംഘടനകളോ ആഹ്വാനം ചെയ്യാത്ത ഹര്‍ത്താലില്‍ നിരവധി അക്രമ സംഭവങ്ങളാണുണ്ടായത്. ഇത്തരം അക്രമങ്ങള്‍ ഉണ്ടാവുമെന്നു മുന്‍കൂട്ടി കാണാനോ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ പരാജയമാണിത് കാണിക്കുന്നത്. പോലിസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറയണം. സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി ചില സംഘടനകള്‍ മുതലെടുപ്പു നടത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഹര്‍ത്താലും ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും.
സംഘപരിവാര്‍ സംഘടനകളുടെ താല്‍പര്യങ്ങളെ എതിര്‍ക്കേണ്ടത് മതേതരത്വ നിലപാടുകളിലൂടെയാവണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ട്. മതേതരത്വം ശക്തിപ്പെടുത്തുക മാത്രമാണ് സംഘപരിവാര്‍ അടക്കമുള്ള വര്‍ഗീയ സംഘടനകളെ എതിര്‍ക്കാനുള്ള ഏക മാര്‍ഗം. ഇതിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.

RELATED STORIES

Share it
Top