ഹര്‍ത്താലിന്റെ വികാരം ഉള്‍ക്കൊള്ളണം: എസ്ഡിപിഐ

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ യുവജനങ്ങള്‍ ആഹ്വാനം ചെയ്തു വിജയിപ്പിച്ച ഹര്‍ത്താലിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പ്രസ്താവനയില്‍ പറഞ്ഞു.ആര്‍എസ്എസിന്റെ പൈശാചിക ഹിന്ദുത്വത്തിനെതിരേയും മോദി ഭരണത്തിനെതിരേയും യുവതലമുറയുടെ മനസ്സില്‍ കുടികൊള്ളുന്ന ശക്തമായ പ്രതിഷേധാഗ്നിയാണു ഹര്‍ത്താലിലൂടെ പ്രകടമായത്.
കേരളം ലക്ഷ്യംവച്ചുള്ള സംഘപരിവാര ഗൂഢാലോചനയെക്കുറിച്ച് ആശങ്കയുള്ള ജനാധിപത്യ വിശ്വാസികളെല്ലാം ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിതെന്നും അതിനു സഹായകമായ എല്ലാ സംരംഭങ്ങളെയും എസ്ഡിപിഐ പിന്തുണയക്കുമെന്നും അജ്മല്‍ ഇസ്മായില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top