ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം;കസ്റ്റഡിയിലെടുത്ത ലീഗ് പ്രവര്‍ത്തകരെ ബലമായി മോചിപ്പിച്ചു

പാലക്കാട്: മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മുസ് ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവരെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ബലപ്രയോഗത്തലൂടെ മോചിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ നേതാവ് റിയാസ് നാലകത്തിന്റെ നേതൃത്വത്തിലെത്തിയവരാണ് പ്രതികളെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചുകൊണ്ടുപോയത്.സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് നടന്നത്. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് നേരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു.സംഭവത്തില്‍ മൂന്ന് പേരെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയാണ്  ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചത്.

RELATED STORIES

Share it
Top