ഹര്‍ത്താലിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലിസ് യുവജനങ്ങളെ വേട്ടയാടുകയാണെന്ന് എസ്ഡിപിഐ

തൃശൂര്‍: ഹര്‍ത്താലിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലിസ് യുവജനങ്ങളെ വേട്ടയാടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യഹ്‌യ തങ്ങള്‍ പറഞ്ഞു.
പൈശാചികതയാണ് ആര്‍എസ്എസ്-ബിജെപി എന്ന് ആഹ്വാനം ചെയ്തും ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെ ഇടതുസര്‍ക്കാര്‍ ഭയപ്പെടുന്നു. ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരേയുള്ള പ്രതിഷേധത്തെ പോലിസ് വര്‍ഗീയ നിറം ചാര്‍ത്തി 153 എ പ്രകാരം കേസെടുത്തത് ആഭ്യ—ന്തര വകുപ്പിന്റെ വര്‍ഗീയ മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റംഗം അശ്‌റഫ് വടക്കൂട്ട്, മണ്ഡലം പ്രസിഡന്റുമാരായ അബൂതാഹിര്‍, കബീര്‍ പഴുന്നാന, അക്ബര്‍ ടി എം, മജീദ് പുത്തന്‍ചിറ മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top