ഹര്‍ത്താലിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയല്‍ ഇസ്്‌ലാം വിരുദ്ധമെന്ന്‌

കോഴിക്കോട്: പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ഹര്‍ത്താലുകളുടെ പേരില്‍ കടകളടപ്പിക്കല്‍, പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയല്‍പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്്‌ലാം വിരുദ്ധവും നിഷിദ്ധവുമാണെന്നും മുസ്്‌ലിം സംഘടനകള്‍ ഇത്തരം ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യുന്നതു ശരിയല്ലെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു.
എന്നാല്‍ കഠ്്‌വാ സംഭവത്തിലെ അപ്രഖ്യാപിത ഹര്‍ത്താലില്‍ വികാരാവേശംകൊണ്ട് അകപ്പെട്ടുപോയ ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ചു റിമാന്റു ചെയ്യുകയും കടുത്ത കുറ്റങ്ങള്‍ ചുമത്തി അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന ക്രൂരമായ പോലിസ് നടപടി അവസാനിപ്പിക്കണമെന്നും പറ്റിപോയ അവിവേകം മാപ്പാക്കി കേരള സര്‍ക്കാര്‍ അവരോടു കരുണ കാട്ടണമെന്നും മുശാവറ അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് ശൈഖുല്‍ഉലമാ എന്‍ കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി, കിടങ്ങഴി അബ്ദുര്‍റഹീം മൗലവി, കെ എ സമദ് മൗലവി, വിപിഎ ഫരീദുദ്ദീന്‍ മുസ്്‌ലിയാര്‍, ചൊവ്വര യൂസുഫ് മുസ്്‌ലിയാര്‍, കെ കെ കുഞ്ഞാലി മുസ്്‌ലിയാര്‍, പുല്ലൂര്‍ അബ്ദുര്‍റഹീം മുസ്്‌ലിയാര്‍, സയ്യിദ് സൈദ് മുഹമ്മദ് കോയ തങ്ങള്‍, മുയിപ്പോത്ത് അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍, ആമയൂര്‍ വീരാന്‍ കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top