ഹര്‍ത്താലിന്റെ പേരില്‍ വ്യാപക അറസ്റ്റ്, ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്കോഴിക്കോ്ട് : സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന്റെ പേരില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് പേരെ പോലിസ് അറസ്റ്റുചെയ്തു. ഹര്‍ത്താലിന്റെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഇവരില്‍ പലര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പാലക്കാട് ജില്ലയില്‍നിന്ന് മാത്രം 250 പേര്‍ അറസ്റ്റിലായി. ഇതില്‍ 91 പേര്‍ക്കെതിരേ  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കാസര്‍കോട്ട് 104 പേര്‍ക്കെതിരേ കേസെടുത്തു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ 104 പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഇതില്‍ 51 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് ജില്ലയില്‍ 196 പേര്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് സിറ്റിയില്‍ മാത്രം 116 പേരെയും റൂറല്‍ പോലീസ് 80 പേരെയും അറസ്റ്റു ചെയ്തു. ഇതില്‍ 102 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടു.

RELATED STORIES

Share it
Top