ഹര്‍ത്താലിന്റെ പേരില്‍ പോലിസ് വേട്ട: എസ്ഡിപിഐ മാര്‍ച്ച് നടത്തി

കാളികാവ്: ഹര്‍ത്താലിന്റെ പേരില്‍ പോലിസ് നടത്തുന്ന ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി വണ്ടൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബാബുമണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികള്‍ക്കെതിരേ കള്ളക്കേസെടുത്ത് പോലിസ് പ്രതികാരം ചെയ്യുകയാണെന്നു നേതാക്കള്‍ ആരോപിച്ചു.
സംഘപരിവാര അനുകൂല നിലപാട് അവസാനിപ്പിക്കുക, തുല്യനീതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. വന്‍ സന്നാഹത്തോടെ എത്തിയ പോലിസ് നൂറ് മീറ്ററപ്പുറത്ത് മാര്‍ച്ച് തടഞ്ഞു.  സമദ് പുല്ലൂര്‍, ഉബൈദുല്ല സംസാരിച്ചു. നിസാം കെ കെ, അശ്‌റഫ് മഠത്തില്‍, സമീര്‍ പി, അബ്ദുല്‍ ഹക്കീം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top