ഹര്‍ത്താലിന്റെ പേരില്‍ ഗതാഗതം തടസ്സപ്പെടുത്തിയ 20 പേര്‍ അറസ്റ്റില്‍

എടക്കര: ഹര്‍ത്താലിന്റെ പേരില്‍ പ്രകടനം നടത്തിയതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും 20 പേരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കരയില്‍ ഏഴുപേരെയും ചുങ്കത്തറയില്‍ 13 പേരെയുമാണ് എടക്കര സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ എ സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവും 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top