ഹര്‍ത്താലിന്റെ പേരിലുള്ള മുസ്‌ലിം വേട്ട അവസാനിപ്പിക്കണമെന്ന്‌

കോഴിക്കോട്: ആസിഫക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയാ ആഹ്വാനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ മുസ്‌ലിം യുവാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് ആവശ്യപ്പെട്ടു.
ഹര്‍ത്താലിന്റെ ഭാഗമായി മലബാറിലെ ചില സ്ഥലങ്ങളില്‍ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരില്‍ മറ്റു പല പ്രദേശങ്ങളിലും സമാധാനപരമായി പ്രതിഷേധിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികളെയും യുവാക്കളെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്‌നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top