ഹര്‍ത്താലിനെതിരേ വ്യാപാരികളുടെ ഉപവാസംകാസര്‍കോട്: അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടില്‍ ഉപവാസ സമരം നടത്തി. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസം നടത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് കെ അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് തയ്യില്‍, കെ വി ലക്ഷ്ണന്‍, പൈക്ക അബ്ദുല്ല കുഞ്ഞി, എം മഞ്ചുനാഥ പ്രഭു, പി കെ എസ് ഹമീദ്, ശങ്കര നാരായണമയ്യ, പി ഗിരീഷ് കുമാര്‍, പി അശോകന്‍, കെ ഐ മുഹമ്മദ് റഫീഖ്, പി കെ അശോകന്‍, സണ്ണി ജോസഫ്, കെ എം രാധാകൃഷ്ണന്‍, സ്വാമി പ്രേമാനന്ദ, പി സി ബാവ, എ കെ മൊയ്തീന്‍ കുഞ്ഞി, പ്രഫ. വി ഗോപിനാഥ്, പ്രഫ. ശ്രീനാഥ്, ശ്യാംപ്രസാദ്, കെ ഗിരീഷ്, അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, മുഹമ്മദലി മുണ്ടാങ്കുളം, ജി എസ് ശശിധരന്‍, അബ്ദുര്‍റഹ്്മാന്‍,മൊയ്തീന്‍, അഷ്‌റഫ് നാ ല്‍ത്തടുക്ക, കെ മണികണ്ഠന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍,അഷ്‌റഫ്, കെ ജെ സജി എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top